ഇന്നസെന്റ് സ്ത്രീ വിരുദ്ധ നിലപാടുള്ള പിന്തിരിപ്പന്‍, സീറ്റ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും: ഡോ. ബിജു

ഇന്നസെന്റിനെതിരെ കുറിപ്പുമായി സംവിധായകന്‍ ഡോ. ബിജു. ഇടതുപക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഇന്നസെന്റിന് സീറ്റ് നല്‍കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലര്‍ത്തിയിരുന്നത്.

നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top