വിമാനം പറന്നുകൊണ്ടിരിക്കെ പൈലറ്റിന്റെ സുഖനിദ്ര; വീഡിയോ വൈറലായതോടെ ശിക്ഷയും കിട്ടി (വീഡിയോ)

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന്റെ സുഖ നിദ്ര. ഉറങ്ങുന്ന പൈലറ്റിന്റെ വീഡിയോ വൈറലായതോടെ പൈലറ്റിന് കടുത്ത ശിക്ഷയും ലഭിച്ചു. ചൈനീസ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 747 വിമാനത്തിന്റെ കോക്പിറ്റിലിരുന്നുറങ്ങുന്ന പൈലറ്റിന്റെ വീഡിയോയാണ് വൈറലായത്. വിമാനത്തിലെ സഹപൈലറ്റാണ്് ഉറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ശേഷം വീഡിയോ വൈറലാക്കിയതും.

പൈലറ്റിനും വീഡിയോ ഷൂട്ട് ചെയ്ത സഹപൈലറ്റിനും എയര്‍ലൈന്‍സ് നിയമപ്രകാരം തക്കതായ ശിക്ഷ നല്‍കിയെന്നും ചൈന എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞൂ. ചൈന എയര്‍ലൈന്‍സിന്റെ സീനിയര്‍ പൈലറ്റായ വെങ് ജിയാഖിക്കെതിരെയാണ് എയര്‍ലൈന്‍സ് നടപടി സ്വീകരിച്ചത്. ഇദ്ദേഹം 20 വര്‍ഷത്തോളമായി പൈലറ്റായിരുന്നു. വിമാനത്തിന്റെ സുരക്ഷ വളരെ പ്രാധാന്യമര്‍ഹികുന്നതാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റത്തിന് തക്കതായ ശിക്ഷതന്നെ നല്‍കുന്നതാണെന്നും ചൈന എയര്‍ലൈന്‍സ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top