‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം; ഫേസ്ബുക്കിന് പുറത്ത് ഉപവാസമിരിക്കാന്‍ വി ടി ബല്‍റാമിനെ വെല്ലുവിളിച്ച് കെആര്‍ മീര

കോഴിക്കോട്: പോ മോനേ ബാലാ രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്ക് അടിക്കൂ എന്ന കെആര്‍ മീരയുടെ പരാമര്‍ശത്തിന് കടുത്ത സ്ത്രീവിരുദ്ധ മറുപടിയുമായി എത്തിയ വി ടി ബല്‍റാമിനെ ഫെയ്‌സ്ബുക്ക് പേജിന് പുറത്ത് ഉപവാസമിരിക്കാന്‍ വെല്ലുവിളിച്ച് കെആര്‍ മീര. ബല്‍റാമിനെതിരെ മീരയെഴുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് മീരയെ ചൊടിപ്പിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മീര അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ്സ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകമെന്നും ‘നട്ടെല്ല്’ എന്ന ഒബ്‌സര്‍വേഷന്‍ വെച്ച് ആ കുഞ്ഞുങ്ങള്‍ നടത്തുന്ന കമന്റുകള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നുവെന്നും മീര പറഞ്ഞു.

കാസര്‍ഗോഡ് നടന്ന രാഷ്ട്രീയകൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കെആര്‍ മീരയും ബല്‍റാമും തമ്മില്‍ ഫെയ്‌സ്ബുക്ക് പോര് ആരംഭിച്ചത്. ഇക്കാലത്ത് എഴുത്തുകാര്‍ ചെയ്യേണ്ടത് എന്തെന്ന് സാഹിത്യകാരി കെആര്‍ മീര സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എഴുത്തുകാര്‍ക്ക് വാഴപ്പിണ്ടിനല്‍കിയ യൂത്ത് കോണ്‍ഗ്രസിനും ഇവരുടെ അതേ നിലപാട് വിളിച്ചുപറഞ്ഞ വി ടി ബല്‍റാമിനും മനോഹരമായി കെആര്‍ മീര മറുപടി മറുപടി നല്‍കി. എന്നാല്‍ വി ടി ബല്‍റാം തികഞ്ഞ അസഭ്യമായ മറുപടിയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിക്ക് നല്‍കിയത്.

കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ എന്നാണ് മീര ബല്‍റാമിനെ വെല്ലുവിളിച്ചിരിക്കുന്നത്.

കെആര്‍ മീരയ്‌ക്കെതിരെ തെറിവിളി ആഹ്വാനവുമായി വി ടി ബല്‍റാം; എന്ന പേര് തെറ്റാതെ എഴുതണമെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം

കെആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി ടി ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍‍ എന്‍റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്‍റെ കമന്‍റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്‍റുകള്‍. എല്ലാ കമന്‍റുകള്‍ക്കും ഒരേ ഭാഷ.

‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്സെഷന്‍.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എകെആന്‍റണി അദ്ദേഹത്തിന്‍റെ മകനാണ് കോണ്‍ഗ്രസിന്‍റെ ഐടി സെല്ലിന്‍റെ ചുമതല.

അനില്‍ ആന്‍റണിയോട് ഒരു അപേക്ഷ :

കമന്‍റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.

–മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്റഫ് അഫ്ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം.

അല്ലാതെ ഫേസ് ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top