“നമ്മുടെ ഒബ്‌സര്‍വേഷനൊക്കെ എന്ത്! ഇതല്ലേ റിയല്‍ ഡീല്‍!”, മുഖ്യമന്ത്രിയേക്കുറിച്ച് കൗതുകമുണര്‍ത്തുന്ന കുറിപ്പുമായി അവതാരക

മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണ പാടവത്തേക്കുറിച്ച് കൗതുകമുണര്‍ത്തുന്ന കുറിപ്പുമായി റേഡിയോ മാംഗോയിലെ മുന്‍ പ്രോഗ്രാം പ്രൊഡ്യൂസറും അവതാരകയുമായ ആര്‍ദ്ര ബാലചന്ദ്രന്‍. മുഖ്യമന്ത്രി പങ്കെടുത്ത നിരവധി വേദികളില്‍ അവതാരകയായി എത്തിയ ആര്‍ദ്ര പങ്കുവച്ചത് കഴിഞ്ഞ ദിവസമുണ്ടായ ഒരു സംഭവമാണ്.

അവതാരകയുടെ റോള്‍ സംസാരത്തേക്കാള്‍ കൂടുതല്‍ ഒബ്‌സര്‍വേഷന്‍ ആണെന്ന് തോന്നിയിട്ടുണ്ടെന്നുപറയുന്ന ആര്‍ദ്ര, പ്രോട്ടോക്കോള്‍, ഈഗോ, റൂള്‍സ് എന്നിവ സര്‍ക്കാര്‍ പരിപാടികളില്‍ കൃത്യമായി ശ്രദ്ധിക്കാനുണ്ട് എന്നും സൂചിപ്പിക്കുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അടുത്തേക്ക് വിളിക്കുന്നു. അല്പം അതിശയിച്ച താന്‍ അടുത്തുപോകുന്നു. കെജെ മാക്‌സി എംഎല്‍എയുമായി ബന്ധപ്പെട്ട ഒരു കാര്യം പറയുവാനാണ് അദ്ദേഹം വിളിപ്പിച്ചതെന്നും ആര്‍ദ്ര കുറിക്കുന്നു.

അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.

Attention for detail എല്ലാ കാലത്തും, ആരിലായാലും, ആകർഷിച്ചിട്ടുള്ള ഒരു സ്വഭാവമാണ്. പക്ഷെ ഇന്നിത്തിരി കൂടുതൽ ഞെട്ടി! 

Ascend Kerala 2019 വേദിയിൽ, ഒരു പ്രസംഗം നടക്കുകയാണ്. അവതാരകയുടെ റോൾ സംസാരത്തെക്കാൾ കൂടുതൽ observation ആണെന്ന് തോന്നാറുണ്ട്, പ്രത്യേകിച്ചും ഞാൻ കൂടുതൽ ചെയ്യാറുള്ള ഇത്തരം സർക്കാർ പരിപാടികളിൽ. Protocol, ego, rules – ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അങ്ങനെ വേദിയിൽ ഇരിക്കുന്ന വിശിഷ്ട അതിഥികളെ സാകൂതം നോക്കി നിൽക്കുന്നതിനിടെ ഒരു കൈ പൊങ്ങുന്നത് കണ്ടു. ഞാൻ കണ്ണൊന്നുകൂടി അടച്ചു തുറന്നു. സംഭവം അത് തന്നെ, മുഖ്യമന്ത്രി വിളിക്കുന്നു.

ഇത്തിരി പുളകം കൊണ്ടെന്നു പറയുന്നതിൽ ചമ്മൽ ഒന്നുമില്ല; കാരണം ഇത് പതിവുള്ളതല്ല. കഴിഞ്ഞ ഒരു വർഷത്തിൽ അദ്ദേഹം പങ്കെടുത്ത പത്തു വേദികളിൽ എങ്കിലും അവതാരക ആയിട്ടുണ്ട്; എന്താവശ്യത്തിനും PS-നെ വിളിക്കുകയോ അല്ലെങ്കിൽ കൂടെ ഇരിക്കുന്ന IAS ഉദ്യോഗസ്ഥരോട് പറയുകയോ ആണ് പൊതുവെ കണ്ടിരിക്കുന്നത്.

Chief Secretary റ്റോം ജോസ് സാറിന്റെ നോട്ടം കൂടി കണ്ടപ്പോ എന്നെ തന്നെ എന്ന് മനസ്സിലായി, ഞാൻ (almost) ഓടി.

പ്രസംഗങ്ങളിലും പത്രസമ്മേളനങ്ങളിലും പൊതുവെ ഉള്ള കാർക്കശ്യം തീരെ ഇല്ലാതെ, audience ഭാഗത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു: “K.J. Maxi MLA മുന്നിൽ കൂടി നടന്നു വന്നു, പക്ഷെ പുറകിലെവിടെയോ പോയി ഇരുന്നു. മുന്നിൽ കൊണ്ടിരുത്തണം. MLA ആണല്ലോ. അതാണ് അതിന്റെ ശരി.”

തിരികെ വന്നു KSIDC ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. 3 മിനിറ്റിനു ശേഷം കണ്ടു – MLA മുൻനിരയിൽ ഉപവിഷ്ടൻ ആയിട്ടുണ്ട്. വീണ്ടും വേദിയിലേക്ക് നോക്കിയപ്പോ FICCI National President Sandeep Somany ഇംഗ്ലീഷിൽ പറഞ്ഞ എന്തോ ആവശ്യം + തമാശ കേട്ട് ചിരിക്കുകയാണ് മുഖ്യൻ.

അപ്പൊ പിടി കിട്ടി, നമ്മുടെ ഒക്കെ observation എന്ത് observation. ഇതല്ലേ real deal! വേദിയിലും സദസ്സിലും ഒരു പോലെ കണ്ണും മനസ്സും എത്തുന്ന കുമ്പിടി act! 

പ്രളയകാലത്തെ പത്രസമ്മേളനങ്ങൾ കണ്ടപ്പോൾ തുടങ്ങിയ ആരാധന ഇന്ന് ലേശം മൂർച്ഛിച്ചു! ശുഭം. 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top