‘മലയാളികളെ പോലെ അസൂയ ഉള്ളവര്‍ വേറെ ഒരിടത്തും ഇല്ല’; പ്രിയയ്ക്കും അഡാറ് ലൗവിനും പിന്തുണയുമായി ആരാധകര്‍

യുവ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗവിന്റെ തെലുങ്ക് പതിപ്പ് ലൗവ്വേഴ്‌സ് ഡേയിലെ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എന്നാല്‍ മലയാളം പതിപ്പായ ഒരു അഡാര്‍ ലൗവിലെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും നായിക പ്രിയ വാര്യര്‍ക്കും രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളുടെ പ്രവാഹമായിരുന്നു. ചിത്രത്തിനും നായിക പ്രിയ വാര്യര്‍ക്കുമെതിരെ ഹേറ്റ് കമന്റുകളും ഡിസ്‌ലൈക്കുകളും നിറഞ്ഞിരുന്നു. എന്നാല്‍ ഇതേ ചിത്രത്തിലെ പാട്ടുകള്‍ അന്യഭാഷകളിലേക്ക് എത്തിയപ്പോള്‍ മികച്ച പിന്തുണയും . ഇപ്പോള്‍ തെലുങ്ക് പതിപ്പിലെ ഗാനത്തിന് യൂ ട്യൂബില്‍ കയറി വിമര്‍ശനവും കമന്റുകളും ഇട്ട് ആഘോഷമാക്കുന്നവരില്‍ ഏറെയും മലയാളികളാണ്.

വിശേഷങ്ങളുമായി പ്രിയ വാര്യര്‍ | കാണാം ഒരു അഡാറ് ഇന്റര്‍വ്യൂ

മലയാളത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കാത്തത് പേടി കൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍, പേടിയല്ല, മലയാളികളെ പോലെ അസൂയ ഉള്ളവര്‍ വേറെ ഒരിടത്തും ഇല്ലാത്തത് കൊണ്ടാണെന്നാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. ചിത്രത്തിന് അന്യഭാഷ രംഗത്ത് കിട്ടുന്ന കയ്യടി റിലീസിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ‘അരേരേ പിള്ളേ’ എന്നു തുടങ്ങുന്നതാണ് ചിത്രത്തിലെ തെലുങ്ക് ഗാനം. ദിനകരും ഹരിണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ഫെബ്രുവരി പതിനാലിനാണ് ചിത്രം പുറത്തിറങ്ങുന്നത്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍  പ്രതീക്ഷയുടെ തെളിവാണെന്നുപറയാം.

ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top