അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സേുരേന്ദ്രന്‍. ഇതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മലപ്പുറത്ത് 45 ഏക്കറും പാലക്കാട് ജില്ലയില്‍ 800 ഏക്കറും കണ്ണൂര്‍ ജില്ലയില്‍ 2900 ഏക്കറും വയനാട് ജില്ലയില്‍ 110 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികള്‍ ആണ് പുരോഗമിക്കുന്നത്.

also read: ശബരിമല പുന:പരിശോധന ഹര്‍ജി: സുപ്രിംകോടതി വിധി എന്തുതന്നെയായാലും സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക മലയാള മനോരമ പാട്ടത്തിനെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു തരാത്ത 500 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കുകയും അതില്‍ 369 ഏക്കര്‍ ഭൂമി ദേവസ്വം അധീനതയില്‍ ആക്കുകയും ചെയ്തു എന്നും മന്ത്രി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top