പതിനെട്ട് വയസുകാരന്റെ ക്യാമറ മികവിന്റെ സാക്ഷ്യമായി ‘പരിണത’ ഡാന്‍സ് മ്യൂസിക് ആല്‍ബം ഹിറ്റാകുന്നു (വീഡിയോ)

പതിനെട്ടുവയസുകാരന്റെ ക്യാമറ മികവിന്റെ സാക്ഷ്യമായി ‘പരിണത’ ഡാന്‍സ് മ്യൂസിക് ആല്‍ബം ഹിറ്റാകുന്നു. മാധ്യമ പ്രവര്‍ത്തകരായ സജി ഡൊമിനിക്കിന്റെയും പ്രിയാ രവീന്ദ്രന്റെയും മകനായ അമന്‍ സജി ഡൊമിനിക്കാണ് ‘പരിണത’ എന്ന ആല്‍ബത്തിനുവേണ്ടി അത്ഭുതകരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സ്വാതി തിരുനാളിന്റെ പ്രശസ്തമായ ‘കാന്തനോടു ചെന്നുമെല്ല’ എന്ന പദത്തിന്റെ നൃത്താവിഷ്‌കാരമാണ് പരിണത. ഒരു വേദിയില്‍ നൃത്തം ചെയ്യുന്ന രീതിയില്‍ അല്ല പ്രശസ്ത നര്‍ത്തകി ശാരദാ തമ്പി അതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വാതിതിരുനാളിന്റെ ജീവിതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഇടങ്ങളിലൂടെയുള്ള യാത്ര കൂടിയാണ് പരിണത. ആ പ്രയാണമാണ് അതി മനോഹരമായി അമന്‍ സജി ഡൊമിനിക് ചിത്രീകരിച്ചിരിക്കുന്നത്. കുതിരമാളിക, ആഴിമല, തക്കല, പൂവാര്‍ ദ്വീപ്, ഗോള്‍ഫ് ക്ലബ്, പത്മനാഭപുരം എന്നിവിടങ്ങളില്‍ പരിണതയ്ക്കുവേണ്ടി അമന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ആല്‍ബത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. ഹെലികാ മില്‍ വിഷ്ണുദാസും പിന്തുണ നല്‍കി.

തിരുവനന്തപുരത്തെ കലാങ്കണും ഫ്രണ്ട് ഷിപ്പ് ഫാക്ടറിയും ചേര്‍ന്നാണ് പരിണത നിര്‍മിച്ചിരിക്കുന്നത്. കാന്തനോടു ചെന്നുമെല്ലെ അതിമനോഹരമായി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ലക്ഷ്മി രംഗനാണ്. സി തങ്കരാജാണ് ഓര്‍ക്കസ്‌ട്രേഷനും വിപിന്‍ എഡിറ്റിംഗും നിര്‍വഹിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top