വ്യാജ സന്ദേശ കൈമാറ്റം: ഓരോ മാസവും 20 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായി വാട്‌സ്ആപ്പ്

ദില്ലി: വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓരോ മാസത്തിലും 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുന്നതായി വാട്‌സ്ആപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. വ്യാജ സന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും അത് നീക്കം ചെയ്തുവരുകയാണെന്നും വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയര്‍ എന്‍ഞ്ചിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു.

read more ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്ആപ്പില്‍ അറിയാം; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ടെന്നും ഇനിയും അത്തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നേരത്തെ വാട്‌സ്ആപ്പ് മേധാവി അറിയിച്ചിരുന്നു.

read more വാട്സ്ആപ്പ് മെസേജുകള്‍ വായിച്ച് തരുന്ന കാലം വരുന്നു

അതേ സമയം കേന്ദ്രത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ നിയന്ത്രണം നിലവില്‍ വന്നാല്‍ വാട്‌സ്ആപ്പിന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഒരു ദേശീയ മാധ്യമത്തോട് ഇത് വ്യക്തമാക്കിയത്.

നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ 1.5 ശതകോടി ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top