ബിജെപിയുടെ ‘പേജ് പ്രമുഖ്’ സംവിധാനം കേരളത്തിലും; വോട്ടര്‍ പട്ടികയുടെ ഒരു പേജിലുള്ളവരെ ‘വീഴ്ത്താന്‍’ ചുമതല

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പേജ് പ്രമുഖിനെ നിയോഗിച്ച് വോട്ടര്‍ പട്ടികയിലെ ആളുകളെ തെരഞ്ഞുപിടിച്ച് ക്യാന്‍വാസ് ചെയ്യാന്‍ ബിജെപി പദ്ധതിയിടുന്നു. വോട്ടര്‍ പട്ടികയിലെ ഒരു പേജിലെ ആളുകളെ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇവരുടെ ചുമതല. ഇതിനായി ആളുകളെ നിയോഗിച്ചുകൊണ്ടിരിക്കുകയാണ്.

നിരന്തരമായി വീടുകള്‍ കയറിയിറങ്ങി നിയോഗിക്കപ്പെട്ട ആളുകളില്‍ ബിജെപിയുടെ നയങ്ങള്‍ പരിചയപ്പെടുത്തുക. വോട്ട് അനുകൂലമാക്കാന്‍ പ്രേരിപ്പിക്കുക എന്നതൊക്കെയാണ് ചുമതലകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ഇത് ചെയ്ത് വിജയിച്ചിട്ടുണ്ട്.

പേജ് പ്രമുഖുകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര നേതാക്കളെത്തും. പത്തനംതിട്ടയില്‍ 14ന് യോഗി ആദിത്യനാഥ് എത്തും. തുടര്‍ന്ന് കോട്ടയത്ത് നടക്കുന്ന സമ്മേളനത്തില്‍ നിര്‍മലാ സീതാരാമന്‍ എത്തും. പാലക്കാട് അമിത് ഷാ വരുമെന്നും തീരുമാനമുണ്ട്. തുടര്‍ന്നും കേന്ദ്ര നേതാക്കളെത്തുമെങ്കിലും തിയതികള്‍ തീരുമാനമായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top