വിഷ മദ്യദുരന്തം: യുപിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷ മദ്യദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലിയും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ഉത്തര്‍പ്രദേശില്‍ റോഡ് ഉപരോധിച്ചു.  70 ലേറെ പേരാണ് സംഭവത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍, ഖുഷിനഗര്‍,  മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്.

read nore വിഷു സീസണ്‍ മുന്‍നിര്‍ത്തി കര്‍ണ്ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് വിദേശ മദ്യം ഒഴുകുന്നു.

സഹരാന്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഉത്തരാഖണ്ഡില്‍ പോയവര്‍  ഹരിദ്വാറില്‍ നിന്ന്  മദ്യം വാങ്ങുകയായിരുന്നു. കൂട്ടത്തിലുണ്ടായവരില്‍ ഒരാള്‍ മദ്യം സഹരാന്‍പൂരിലേക്ക് കടത്തി വില്‍പ്പന നടത്തിയതിനെ തുടര്‍ന്നാണ് സഹാന്‍പൂരിലും മരണം സംഭവിച്ചത്.

read more അമിത മദ്യപാനത്തില്‍ സഹികെട്ട് യുവതി ഭര്‍ത്താവിനെ വിഷംകൊടുത്തുകൊന്നു; കൊലപാതകത്തിന് സഹായിച്ചത് മന്ത്രവാദി

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്‌സൈസ് ഓഫീസര്‍, ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്പന്‍ഡ് ചെയ്തിരുന്നു. കേസില്‍ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്‌ രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top