റെയില്‍വേ മന്ത്രി പുറത്തുവിട്ട ട്രെയിനിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയതായി കോണ്‍ഗ്രസ്

ദില്ലി: റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വീഡിയോ ദൃശ്യത്തില്‍ കൃത്രിമം കാണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. മെയ്ക് ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ എന്ന തലക്കെട്ടോടെ വന്ദേഭാരത് എക്സ്പ്രസിന്റെ വീഡിയോ ട്വിറ്ററിലൂടെയാണ് മന്ത്രി പങ്കുവെച്ചത്.
read more പീയുഷ് ഗോയല്‍; ഏട്ട് വര്‍ഷത്തിനിടെ റെയില്‍വെ മന്ത്രാലയത്തിലെത്തുന്ന ഒമ്പതാമത്തെ മന്ത്രി

ഇതൊരു പക്ഷിയാണെന്നും വിമാനമാണെന്നും മന്ത്രി ട്വിറ്ററില്‍ പറയുന്നു. എന്നാല്‍ മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് അല്പ നേരത്തിനകം തന്നെ വീഡിയോയില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നും ഇത് പെട്ടെന്ന് മനസിലാക്കന്‍ കഴിയുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
read more ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പീയുഷ് ഗോയല്‍
ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയില്‍വേ മന്ത്രി കള്ളം പറയുകയാണെന്നും ബിജെപി എത്രത്തോളം തരംതാഴ്ന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും വന്ദേഭാരത് അല്ല ശതാബ്ദി എക്സ്പ്രസ് പോലും ഈ ഫ്രെയിം സ്പീഡില്‍ വീഡിയോയാക്കിയാല്‍ ഇതിലും വേഗത്തില്‍ സഞ്ചരിക്കുമെന്നും ട്വീറ്ററിലുടെ മറുപടി നല്കി.
It’s a bird…It’s a plane…Watch India’s first semi-high speed train built under ‘Make in India’ initiative, Vande Bharat Express zooming past at lightening speed. pic.twitter.com/KbbaojAdjO
— Piyush Goyal (@PiyushGoyal) February 10, 2019
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക