രാജാവിന് എതിര്‍പ്പ്: ഉബോല്‍രത്‌ന രാജകുമാരിയുടെ പ്രധാനമന്ത്രി മോഹം അസ്തമിച്ചു

ബാങ്കോങ്ക്: തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉബോല്‍രത്‌ന രാജകുമാരി മത്സരിക്കും എന്ന തീരുമാനത്തില്‍ നിന്നും തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി പിന്മാറി. ഉബേല്‍രത്‌നയു’ടെ സഹോദരനും രാജാവുമായ വാജിരലോംഗ്‌കോണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഉബോല്‍രത്‌നയുടെ പ്രധാനമന്ത്രി മോഹം അസ്തമിച്ചത്.

വെള്ളിയാഴ്ചയാണ് ഉബോല്‍രത്‌ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി പ്രഖ്യാപിച്ചത്. തായ് രാജകുടുംബത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ സഹോദരി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അനുചിതമാണ് എന്നാണ് സഹോദരന്‍ വാജിരലോംഗ്‌കോണ്‍ പറഞ്ഞത്. സഹോദരി മത്സരിക്കുന്നത് ആചാരത്തിനും രാജ്യത്തിന്റെ സംസ്‌കാരത്തിനും എതിരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈന്യത്തിന്റെ പിന്‍ബലത്തോടെ മത്സരിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാന്‍ഒചയ്‌ക്കെതിരെയാണ് ഉബോല്‍രത്‌ന മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉബോല്‍രത്‌ന പിന്മാറിയതോടെ പ്രയുത് ചാന്‍ഒചയ്ക്ക് മേല്‍ക്കൈ ലഭിച്ചു. മാര്‍ച്ച് 24 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top