ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി; ആദ്യ ട്വന്റി-20ല്‍ കിവീസിന്റെ ജയം 80 റണ്‍സിന്

വെല്ലിംഗ്ടണ്‍: ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. കിവീസ് ഉയര്‍ത്തിയ 220 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 19.2 ഓവറില്‍ 139 റണ്‍സ് എടുക്കുന്നതിനിടയില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌നിര തകര്‍ന്നടിയുകയായിരുന്നു. 80 റണ്‍സിന്റെ വിജയത്തോടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ് കിവീസ്.

ഏകദിന പരമ്പരയുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ പിഴ്കകുകയായിരുന്നു. 220 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് തുടക്കത്തിലെ രോഹിത് ശര്‍മയെ നഷ്ടമായി. രോഹിത് ശര്‍മ(1), ശിഖര്‍ ധവാന്‍(29), ധോണി (31), വിജയ് ശങ്കര്‍(27), ഋഷഭ് പന്ത്(4), ദിനേശ് കാര്‍ത്തിക് (5), ഹര്‍ദ്ദിക് പാണ്ഡ്യ (4), ഭൂവനേശ്വര്‍ കുമാര്‍ (1), ചാഹല്‍ (1) എന്നിവരെല്ലാം മോശം പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ധോണി ഉത്തരവാദിത്വത്തോടെ കളിച്ചു.

ഇന്ത്യയുടെ ബൗളിംഗ് നിരയും പരാജയമായിരു്‌നനു. പന്തെറിഞ്ഞ എല്ലാവരും റണ്‍വഴങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭൂവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top