ചരിത്രത്തില്‍ ആദ്യമായി അറബ് മേഖല സന്ദര്‍ശിക്കാനെത്തിയ മാര്‍പ്പാപ്പയ്ക്ക് ഉജ്വല വരവേല്‍പ്പ്

അബുദാബി: ചരിത്രത്തില്‍ ആദ്യമായി അറബ് മേഖല സന്ദര്‍ശിക്കാനെത്തിയ മാര്‍പ്പാപ്പയ്ക്ക് ഉജ്വല വരവേല്‍പ്പ് നല്കി യുഎഇ സര്‍ക്കാര്‍. അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മാര്‍പ്പാപ്പയെ സ്വീകരിച്ചത്. യുഎഇ സംഘടിപ്പിക്കുന്ന ആഗോള മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്റെ ക്ഷണം സ്വീകരിച്ചാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അബുദാബിയില്‍ എത്തിയത്. ഊഷ്മള സ്വീകരണമാണ് വിമാനത്താവളത്തിലും യാത്രാമധ്യയിലും മാര്‍പ്പാപ്പയ്ക്ക് ലഭിച്ചത്.
Read more പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം ലത്തീന്‍ രൂപതയുടെ ബിഷപ്പായി മാര്‍പ്പാപ്പ നിയമിച്ചു

അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഇന്ന് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഷെയ്ക് ഗ്രാന്‍ഡ് മോസ്കില്‍ മുസ്ലിം കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറ് മണിക്ക് മറീനയിലെ ഫൗണ്ടേഴ്സ് മെമ്മോറിയലില്‍ നടക്കുന്ന ആഗോളമത സമ്മേളനത്തില്‍ മാര്‍പ്പാപ്പ മുഖ്യ അതിഥിയായിരിക്കും.
അല്‍ മുഷ്റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം. സഹോദരനെപ്പോലെയാണ് യുഎഇലേക്ക് പോകുന്നതെന്നും സമാധാനത്തിന്റെ പാതയില്‍ ഒരുമിച്ച് നീങ്ങാനുമാണ് സന്ദര്‍ശനമെന്ന് വത്തിക്കാനില്‍ നിന്ന പുറപ്പെടും മുന്‍പ് മാര്‍പ്പാപ്പ ട്വീറ്റ് ചെയ്തിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക