റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ്ണവില മുന്നോട്ട്; ഗ്രാമിന് 3,110 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് വന്‍ വര്‍ധനവിലേക്ക്. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു വില.
വിവാഹ ഉത്സവ സീസണ് ആരംഭിച്ചതും വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാല്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. അതേ സമയം രാജ്യാന്തര വിപണിയിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ തങ്കക്കട്ടിയുടെ ലഭ്യതയ്ക്കാണ് ഇതോടെ കുറവ് വന്നത്. ഈ വര്‍ഷം അവസാനത്തോടെ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില 1400 ഡോളര്‍ കടക്കുമെന്നാണ് പ്രവചനം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക