അമേരിക്കയില്‍ അതിശൈത്യം തുടരുന്നു; അടുത്ത രണ്ടു ദിവസങ്ങളില്‍ റെക്കോഡ് തണുപ്പായിരിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ റെക്കോഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും കാനഡയിലും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍ വോര്ട്ടക്സ് എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലക്ക് കാരണവും ഈ പ്രതിഭാസമാണ്. ഇന്നു നടക്കുന്ന ഹിമപാതത്തെ തുടര്‍ന്ന് അടുത്ത രണ്ടു ദിവസങ്ങളില്‍ മധ്യ അമേരിക്കയിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും അതി ശൈത്യം അനുഭവപ്പെടും.
താരതമ്യേന തണുപ്പ് കുറഞ്ഞ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും നാളെ മഞ്ഞു വീഴ്ചയുണ്ടാകും. രാജ്യത്തിന്റെ നാലിലൊന്നു ഭാഗങ്ങളിലും നാളെ മൈനസ് ഇരുപതില്‍ താഴെയാകും താപനില. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുത്ത ദിവസങ്ങളാണ് ഈയാഴ്ചയിലുടനീളമുണ്ടാവുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടു്ട്. വീടിനു പുറത്തിറങ്ങിയാല്‍ അധികം സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തുറന്നയിടങ്ങളില്‍ ദീര്‍ഘ ശ്വാസം പോലും വിടാതിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. പലയിടുങ്ങളിലും സ്കൂളുകള്‍ അടച്ചിടും. വാഹനങ്ങള്‍ സ്റ്റാര്‍ട്ടാക്കാന്‍ പോലും കഴിയാത്തത്ര തണുപ്പായിരിക്കും അനുഭവപ്പെടുക.

ബുധനാഴ്ച ഷിക്കാഗോ നഗരത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പ് അനുഭവപ്പെടും. അന്നത്തെ ഉയര്‍ന്ന താപനില മൈനസ് ഇരുപത്തിയഞ്ചു ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞ താപനില മൈനസ് മുപ്പത്തിരണ്ടിനും താഴെ പോകുമെന്നാണ് മുന്നറിയിപ്പ്. തണുത്ത കാറ്റും കണക്കിലെടുക്കുമ്പോള്‍ ഷിക്കാഗോ അടക്കമുള്ള പ്രദേശങ്ങളില്‍ മൈനസ് അമ്പതു വരെ താപനില അനുഭവപ്പെടും.പലയിടങ്ങളിലും അറുപത് കിലോമീറ്റര്‍ വേഗതയിലാണ് ശീതക്കാറ്റ് അടിക്കുന്നത്. ഇതാണ് മൈനസ് മുപ്പതിനോട് അടുത്തുള്ള താപനിലയെ മൈനസ് അമ്പതിനോട് അടുത്തെത്തിക്കുന്നത്.
തുടര്‍ച്ചയായി മൂന്നു ദിവസം പലയിടങ്ങളിലും മൈനസ് പതിനഞ്ചില്‍ താഴെയാകും താപനില. രാജ്യത്തെ ആറു കോടിയോളം ജനങ്ങളെയാണ് അതിശൈത്യം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളിലുള്ളത്. പൂജ്യം ഡിഗ്രിയില്‍ താഴെയെത്തുന്ന പ്രദേശങ്ങളില്‍ മാത്രം ഇരുപതു കോടിയോളം പേരുണ്ടെന്നാണ് കണക്കുകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ പല ഓഫീസുകളും അടഞ്ഞു കിടക്കും. ആയിരത്തോളം വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക