എക്‌സ് യു വി 300 അരങ്ങേറ്റം വാലന്റൈന്‍സ് ദിനത്തില്‍; വില എട്ടു ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിൽ

എക്‌സ് യു വി 300

മുംബൈ:വാലന്റൈന്‍സ് ദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ ‘എക്‌സ് യു വി 300’. ഫെബ്രുവരി 14നാണ് ചെറു എസ് യു വി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാന്‍ ‘എക്‌സ് യു വി 300’ എത്തുന്നത്. അരങ്ങേറ്റത്തിനു മുന്നോടിയായി ബുക്കിങ്ങുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

Also Read: മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ വിപണിയിലേക്ക്

‘എക്‌സ് യു വി 300’ ന്റെ വില എട്ടു ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കുമിടയിലാവുമെന്ന് വിപണന വിഭാഗം മേധാവി വീജേ രാം നക്ര വെളിപ്പെടുത്തിയിരുന്നു. മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്ങ്യോങ്  ‘ടിവൊലി’ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് ‘എക്‌സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്. പക്ഷേ നീളം നാലു മീറ്ററില്‍ താഴെയായി പരിമിതപ്പെടുത്താന്‍ പ്ലാറ്റ്‌ഫോമിൽ  മാറ്റങ്ങൾ വേണ്ടി വന്നു.

Also read: വെറിറ്റോയും വെറിറ്റോ വൈബും മഹീന്ദ്ര പിന്‍വലിച്ചു

ബോഡി ഘടകങ്ങളും രൂപകല്‍പ്പനയുമെല്ലാം ‘ടിവൊലി’യില്‍ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ് യു വിയുടെ സസ്‌പെന്‍ഷനിൽ  ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. എം പി വിയായ ‘മരാസൊ’യില്‍ അരങ്ങേറിയ 1.5 ലീറ്റര്‍, നാലു സിലിണ്ടര്‍, ഡീസല്‍ എന്‍ജിനാവും ‘എക്‌സ് യു വി 300’ എസ് യു വിക്കും കരുത്തേകുക. കോംപാക്ട് എസ് യു വിയിലെത്തുമ്പോള്‍ ഈ ഡീസല്‍ എന്‍ജിൻ 300 എന്‍ എം ടോര്‍ക്ക് സൃഷ്ടിക്കും.

Also Read: ഒമ്പത് സീറ്റുകളുമായി മഹീന്ദ്രയുടെ ടിയുവി 300 പ്ലസ്

ഒപ്പമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്  200 എന്‍ എം  ടോര്‍ക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാവും ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍. ഡബ്ല്യു ഫോര്‍, ഡബ്ല്യു സിക്‌സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്‌സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷന്‍ വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയര്‍ബാഗ് സഹിതമെത്തുന്ന ‘എക്‌സ് യു വി 300’ എസ് യു വിയില്‍ നാലു വീലിലും ഡിസ്‌ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

ജാവ ബൈക്കുകള്‍ മടങ്ങിവരുന്നു; ഒരുകൊല്ലത്തിനകം വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര

അടിസ്ഥാന വകഭേദമായ ‘ഡബ്ല്യു ഫോറി’ല്‍ തന്നെ എല്ലാ വീലിലും ഡിസ്‌ക് ബ്രേക്ക്, എല്‍ ഇ ഡി ടെയില്‍ ലാംപ്, നാലു പവര്‍ വിന്‍ഡോ. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം  തുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. കൂടിയ  പതിപ്പിൽ  മുന്‍ പാര്‍ക്കിങ് സെന്‍സര്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഇരട്ട സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ടച് സ്‌ക്രീന്‍, സണ്‍ റൂഫ്, ഏഴ് എയര്‍ബാഗ് തുടങ്ങിയവയും ഉണ്ടാകും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top