‘സേവ് ഫ്രം ചാണകസംഘി’ കമന്റുകള്‍ രണ്ടര ലക്ഷം; ചിരി റിയാക്ഷനുകള്‍ അരലക്ഷത്തിലേക്ക്; കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് റെക്കോര്‍ഡുകളിലേക്ക്

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്ന കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി സോഷ്യല്‍ മീഡിയ. ഏതാനും ആളുകള്‍ മാത്രം സുരേന്ദ്രന്റെ ഹാഷ് ടാഗ് ഏറ്റുപിടിച്ചപ്പോള്‍ സേവ് കേരള ഫ്രം ചാണകസംഘി എന്നും സേവ് കേരളാ ഫ്രം ആര്‍എസ്എസ് എന്നുമുള്ള കമന്റുകള്‍ നിറയുകയാണ്.

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതും തിരിച്ചടിച്ചതും. സുരേന്ദ്രന്റെ പോസ്റ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ ബിജെപിക്കെതിരായി ഹാഷ് ടാഗുകള്‍ ഉയരുന്നുണ്ട്.

ലക്ഷക്കണക്കിന് കമന്റുകളാണ് ഇപ്പോഴും വന്ന് നിറയുന്നത്. ഇന്നലെ ഒന്നര ലക്ഷം കമന്റായിരുന്നത് ഇന്ന് രണ്ട് ലക്ഷം കമന്റുകളായിട്ടുണ്ട്. ചിരി റിയാക്ഷന്‍ മാത്രം ഇപ്പോള്‍ അര ലക്ഷത്തിലേക്ക് കുതിക്കുകയാണ്. അറുപതിനായിരം മാത്രമാണ് മൊത്തം റിയാക്ഷനുകള്‍. ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട രാഷ്ട്രീയ പോസ്റ്റ് എന്ന റെക്കോര്‍ഡിലേക്കാണ് സുരേന്ദ്രന്റെ കുറിപ്പ് കുതിക്കുന്നത്.

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top