ഹര്‍ത്താല്‍ ദിനത്തില്‍ സൈക്കിള്‍ യജ്ഞവുമായി സൗബിന്‍; ‘കൈവിട്ട കളി’യെന്ന് ആരാധകര്‍

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ സൈക്കിളില്‍ കൈവിട്ട കളിയുമായി നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. അയ്യപ്പ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചി നഗരത്തിലൂടെയാണ് സൗബിന്‍ സൈക്കിള്‍ സവാരി നടത്തിയത്. സൗബിന്‍ തന്നെയാണ് തന്റെ ഇന്‍സ്‌ററ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.

സൈക്കിള്‍ കൈവിട്ടോടിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. മുഖം കാണിക്കാതെ സവാരിയുടെ നിഴലും സൈക്കിളിന്റെ ഹാന്‍ഡിലും ഒപ്പം യാത്രയുടെ ചുറ്റുപാടുകളുമാണ് വീഡിയോയിലുള്ളത്. കുണ്ടന്നൂര്‍ സര്‍വീസ് റോഡിലൂടെയാണ് സൈക്കിള്‍ യാത്ര. വീഡിയോയ്ക്ക് വന്‍ അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്.

View this post on Instagram

#2019

A post shared by Soubin Shahir (@soubinshahir) on

ഹര്‍ത്താല്‍ ദിനത്തിലെ സവാരിക്ക് അഭിനന്ദന പ്രവാഹങ്ങള്‍ക്കൊപ്പം സൂക്ഷിക്കണമെന്നും, ‘കൈ വിട്ട കളി ‘ എന്നുമൊക്കെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് ആണ് സൗബിന്റെ അടുത്തിടെ ഇറങ്ങാനിരിക്കുന്ന ചിത്രം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top