ശബരിമല: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്ന് ദേവസ്വം പ്രസിഡന്റ്; പ്രതികരിക്കാതെ തന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന യുവതികളുടെ അവകാശവാദം സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സംഭവത്തില്‍ പമ്പ പൊലീസിനോട് സ്ഥിരീകരണം ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവതികള്‍ ദര്‍ശനം നടത്തി സംഭവത്തില്‍ പ്രതികരിക്കാന്‍ തന്ത്രി തയ്യാറായിട്ടില്ല. ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാം എന്നാണ് തന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

യുവതികള്‍ കയറി എങ്കില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തും എന്നാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറി എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പതിപതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിനു ശേഷമാണ് യുവതികള്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടത്. 1.30 ഓടെയാണ് പമ്പയില്‍ നിന്നും പുറപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top