വയനാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകനെതിരെ കേസെടുത്തു

മാനന്തവാടി: മാനന്തവാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ നോബിള്‍ ജോസിനെതിരെയാണ് വെളളമുണ്ട പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റും അറിയിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന തരുവണ പാലയാണ സ്വദേശി വൈഷ്ണവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുളള സ്‌കൂളിലെ അധ്യാപകന്‍ നോബിള്‍ ജോസിനെതിരെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി വെളളമുണ്ട പൊലീസ് കേസെടുത്തത്.

അധ്യാപകനായ നോബിള്‍ തന്നെ മാനസീകമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പിലുളളത്. നോബിള്‍ സാറിനെ നീതിക്ക് വിട്ട് നല്‍കണമെന്നും നിയമവിധേമായ ശിക്ഷ വാങ്ങികൊടുക്കമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അധ്യാപകനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top