ശബരിമല; കാണിക്കയും ഡിജിറ്റലായി

ശബരിമല: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടു കൂടി ശബരിമലയില്‍ ഡിജിറ്റല്‍ കൗണ്ടര്‍ ആരംഭിച്ചു. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പിആര്‍ രാമന്‍ ഡിജിറ്റല്‍ കാണിക്ക കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അയ്യപ്പ ഭക്തര്‍ക്ക് കാണിക്കയിടാനാണ് സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടുകൂടി ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി ഇവിടെ കാണിക്ക അര്‍പ്പിക്കാം. ഇതിനായി അഞ്ച് സൈ്വപ്പിങ് മെഷീനുകള്‍ സന്നിധാനത്ത് സ്ഥാപിച്ചിട്ടുണ്ട്.

ഈ ഒരു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സന്നിധാനത്തെ കാണിക്ക വരുമാനത്തില്‍ നല്ലൊരു വര്‍ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top