മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

മുബൈ: മഹാരാഷ്ട്രയില്‍ മകന്റെ മുന്നില്‍ വച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. മഹാരാഷ്ട്ര മഹാബലേശ്വറിലാണ് സംഭവം. ഡ്രെവര്‍ അനില്‍ ഷിന്‍ഡെയാണ് (34) ഭാര്യ സീമയെ (30) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വിനോദയാത്രക്കായി മഹാബലേശ്വറില്‍ എത്തിയതാണ് കുടുംബം. ഹോട്ടലില്‍ നിന്ന് മടങ്ങാന്‍ തുടങ്ങുന്നതിനു മുമ്പ് ദമ്പതികള്‍ തമ്മിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിച്ചത്.

മകന് ഉറങ്ങികിടക്കുമ്പോളാണ് ദമ്പതികള്‍ തമ്മില്‍ കലഹമാരംഭിച്ചത്.ബഹളം കേട്ട് ഉണര്‍ന്ന കുട്ടി അഛന് അമ്മയെ കത്തികൊണ്ട് കുത്തുന്നതാണ് കണ്ടത്. തുടര്‍ന്ന് ഭയന്ന് പുറത്തേക്കോടിയ കുട്ടി ഹോട്ടല്‍ അധികൃതരെ വിവരമറിയിച്ചു. ഈ സമയം അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്തിരുന്നു.
ഇരുവരെയും പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വോഷണമാരംഭിച്ചു. കലഹത്തിനു കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക