ആമിര്‍ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ഇനി ചൈനയില്‍


ബോളിവുഡിലെ വമ്പന്‍ താരനിര അണിനിരന്ന ആമിര്‍ഖാന്‍ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ഡിസംബര്‍ 28നാണ് ചിത്രം ചൈനയിലെ തിയേറ്ററുകളിലെത്തുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലം കൈകാര്യം ചെയ്ത ചിത്രം വന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരിച്ചത്.

ആമിര്‍ഖാന്‍, അമിതാബ് ബച്ചന്‍, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഇന്ത്യയില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ ചൈനയിലെ റിലീസ് പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ആമിര്‍ ആരാധകരും കാത്തിരിക്കുന്നത്.

ചൈനയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള നടനാണ് ആമിര്‍ഖാന്‍. ആമിര്‍ ചിത്രങ്ങളായ ത്രീ ഇഡിയറ്റ്‌സ്, ഡംഗല്‍ ടുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ചൈനയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിനാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ഇന്ത്യയില്‍ ലഭിക്കാതെ പോയ മാര്‍ക്കറ്റ് ചൈനയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വലിയ പ്രതീക്ഷയോടെ ഇന്ത്യയില്‍ റിലീസായ ചിത്രം ഇന്ത്യന്‍ മണ്ണില്‍ വേരുറക്കാതെ പോയതിനാല്‍ സിനിമയുടെ ചൈനയിലെ റിലീസില്‍ ആകാംഷയും ഏറെയുണ്ട്.

ചിത്രം നിരാശപ്പെടുത്തിയതില്‍ ആരാധകരോട് ക്ഷമ ചോദിച്ചും പ്രതിഫലം തിരികെ നല്‍കിയും ആമിര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top