വര്‍ഗ്ഗീയ കലാപമുണ്ടായേക്കും; അമിത് ഷായുടെ രഥയാത്രക്ക് ബംഗാളില്‍ വിലക്ക്
കൊല്‍കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുടെ രഥയാത്രക്ക് വിലക്കേര്‍പ്പെടുത്തി കൊല്‍കത്ത ഹൈക്കോടതി. പശ്ചിമ ബംഗാളിലെ കൂച്ച്ബഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്. രഥയാത്ര നടത്തുന്നതിന് നല്കിയ അപേക്ഷയില്‍ ജില്ലാഭരണകൂടം പ്രതികരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നല്കിയ ഹര്‍ജിയിലാണ് വിധി.
രഥയാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഥയാത്ര കോടതി വിലക്കിയത്. വര്‍ഗ്ഗീയ കലാപമുണ്ടായാല്‍ ആര് ഉത്തരവാദിത്വമേറ്റെടുക്കുമെന്ന ചോദ്യത്തിന് അതെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് ബിജെപി നല്കിയ മറുപടി.

മൂന്നുഘട്ടങ്ങളിലായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനായിരുന്നു ബിജെപി യുടെ തീരുമാനം. യാത്രയുടെ അവസാനം കൊല്കത്തയില് നടക്കുന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിക്കാനായിരുന്നു പദ്ധതി. 2019 ഇലക്ഷനില്‍ 22 സീറ്റുകള്‍ ജയിക്കണമെന്നാണ് ബിജെപി അജന്‍ഡ. നിലവില്‍ രണ്ടു ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് പശ്ചിമ ബംഗാളിലുള്ളത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക