ഉന്നത ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറി; ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യക്കു ശ്രമിച്ചു
തമിഴ്നാട്: ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യക്കു ശ്രമിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതാണ് ആത്മഹത്യാശ്രമത്തിനു കാരണം.
22 കാരിയായ ആര് റസിയ ഈ വര്‍ഷം ഒാഗസ്റ്റിലാണ് പൊലീസ് സേനയില്‍ ചേര്‍ന്നത്. എലി വിഷം കഴിക്കുന്ന വീഡിയോ തന്റെ വാട്ട്സാപ്പില്‍ പോസ്റ്റ് ചെയ്ത റസിയ ഉന്നത ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതാണ് തന്നെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നും പറഞ്ഞു.

വീഡിയോ കണ്ട സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് മീന അന്വേഷണത്തിന് ഉത്തരവിട്ടു. റസിയ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക