കടലിനടിയിലൂടെ ഇനി ട്രെയിനും പറക്കും; യുഎഇ-മുംബൈ റെയില്‍പാത ആലോചനയില്‍, ഇന്ത്യയും കൈകോര്‍ക്കും

അബുദാബി: കടലിനടിയിലൂടെ ട്രെയില്‍ പറപ്പിക്കാനൊരുങ്ങി അബുദാബി. അബുദാബിയുടെ ഈ സ്വപ്ന പദ്ധതിയില്‍ ഇന്ത്യയും കൈകോര്‍ക്കുന്നു. യുഎഇയില്‍ നിന്നും മുംബൈയിലേക്ക് കടലിനടിയിലൂടെ റെയില്‍ പാത ഒരുക്കാനുള്ള പദ്ധതിയിയുടെ ആലോചനയിലാണ് അബുദാബി. ഏകദേശം 2000 കിലോമീറ്ററില്‍ താഴെയാണ് റെയില്‍ റൂട്ടിന്റെ കണക്കാക്കപ്പെടുന്ന നീളം.
ലോകത്തെ ഞെട്ടിക്കുന്ന പദ്ധതിയുടെ സാധ്യത കഴിഞ്ഞ ദിവസം യുഎഇ വിദഗ്ധര്‍ പങ്കുവെച്ചിരുന്നു. ഫുജൈറയില്‍ നിന്നും മുംബൈയിലേക്ക് കടലിനടിയിലൂടെയുള്ള റെയില്‍പാത ഭാവിയില്‍ സാധ്യമായേക്കും എന്നുതന്നെയാണ് കരുതുന്നത്. യാത്രികരുടെ സഞ്ചാരത്തേക്കാള്‍ ചരക്ക് ഗതാഗതത്തിനാണ് ഇത് കൂടുതല്‍ ഉപകരിക്കുക.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ചരക്കു കൊണ്ടുപോകുക, തിരികെ പെട്രോളിയം ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുക എന്നീ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷ്ണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി ഇത്തരമൊരു സാധ്യത മുന്നോട്ടു വെച്ചത്. യുഎഇയില്‍ നിന്ന് എണ്ണയും ഇന്ത്യയില്‍ നിന്ന് ശുദ്ധജലവും എത്തിക്കാനുതകുന്ന പൈപ്പ് ലൈനും ഇതോടൊപ്പം കടലിനടിയിലൂടെ സ്ഥാപിക്കാനാകുമെന്നും അബ്ദുല്ല അല്‍ഷെഹി പറഞ്ഞു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക