ലാന്‍സര്‍ തിരികെയെത്തുന്നു; നിസ്സാനെ കൂട്ടുപിടിച്ച് മിസ്തുബിഷി

ഇന്ത്യന്‍ വാഹന പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാറായിരുന്നു 1998ല്‍ മിസ്തുബിഷി നിരത്തിലെത്തിച്ച ലാന്‍സര്‍. കമ്പനിയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വാഹനവും ഇതുതന്നെ. എല്ലാം കൊണ്ടും ലക്ഷണമൊത്ത ഈ സെഡാനെ കഴിഞ്ഞ വര്‍ഷമാണ് കമ്പനി പൂര്‍ണമായും പിന്‍വലിച്ചത്.
ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ലാന്‍സര്‍. മിസ്തുബിഷി ഇതിനായി കൂട്ടുപിടിക്കുന്നത് നിസ്സാന്‍-റെനോ കൂട്ടുകെട്ടിനെയാണ്. റെനോയുടെ സിഎംഎഫ്സി പ്ലാറ്റ്ഫോമിലാകും മിസ്തുബിഷിയുടെ സെഡാന് ഒരുങ്ങുക എന്നും സൂചനയുണ്ട്.

വാഹനനിര്‍മാതാക്കള്‍ സെഡാനുകള്‍ക്ക് പ്രാധാന്യം കുറച്ച് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ മിസ്തുബിഷി മാറി ചിന്തിക്കുകയാണ്. ലക്ഷ്വറി വിഭാഗത്തില്‍ മികച്ച മത്സരം നിലനില്ക്കുന്നു എന്നാണ് കമ്പനിയുടെ അഭിപ്രായം. പഴയ ലാന്‍സറിന്റെ പ്രത്യേകതകള്‍ നിലനിര്‍ത്തി സെഗ്മെന്റിലെ ഏറ്റവും കരുത്തുള്ള എഞ്ചിന് പുതിയ വാഹനത്തിന് മിസ്തുബിഷി നല്‍കും. ഡിസൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക