വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇനി സണ്‍റൈസേഴ്‌സില്‍ ഇല്ല ; ധവാന്‍ ഡെയര്‍ഡെവിള്‍സിലേക്ക് മാറി

ശിഖര്‍ ധവാന്‍

ദില്ലി: 2019 ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ ടീമിന് കരുത്തേകാന്‍ ഇനിയില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയാണ് ധവാന്‍ ഇനിമുതല്‍ കളിക്കുക. സണ്‍റൈസേഴ്‌സ് തന്നെയാണ് ധവാനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു കൈമാറിയത്. വിജയ് ശങ്കര്‍, ഷഹബാസ് നദീം, അഭിഷേക് ശര്‍മ എന്നിവരാണ് പകരം സണ്‍റൈസേഴ്‌സിലേക്ക് എത്തിയത്.

2008 ല്‍ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ശിഖര്‍ ധവാന്‍ ഡല്‍ഹി ടീമിനൊപ്പമായിരുന്നു. 2013 ലാണ് ധവാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തുന്നത്. ടീമിലെ മികച്ച ബാറ്റ്‌സ്മാനായ ധവാന്‍ 91 ഇന്നിംഗ്‌സുകളില്‍ നിന്നും 2768 റണ്‍സ് നേടിയിട്ടുണ്ട്. 5.2 കോടി രൂപ ഉപയോഗിച്ച് ആര്‍ടിഎം സംവിധാനത്തിലൂടെയാണ് ധവാനെ ടീമിലെത്തിച്ചത്. എന്നാല്‍ ഈ തുകയ്ക്ക് താരം തൃപ്തനല്ലായിരുന്നു.

മുംബൈ ഇന്ത്യന്‍സിലേക്കോ കിംഗ്‌സിലവന്‍ പഞ്ചാബിലേക്കോ ധവാന്‍ മാറിയേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് താരത്തിന്റെ തിരിച്ചു പോക്കും. താരക്കൈമാറ്റം ഇരു ടീമുകള്‍ക്കും ഗുണം ചെയ്യുമെന്നാണ് സണ്‍റൈസേഴ്‌സ് മേനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top