ശ്രീലങ്കയില്‍ രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്നു; ബുധനാഴ്ച പാര്‍ലമെന്റ് യോഗം ചേരും

ശ്രീലങ്കയില്‍ രാഷ്ട്രിയ അനിശ്ചിതത്വം തുടരുന്നു; ബുധനാഴ്ച പാര്‍ലമെന്റ് യോഗം ചേരും
കൊളംബോ: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‌ക്കെ ശ്രീല്ങ്കയില്‍ ബുധനാഴ്ച പാര്‍ലമെന്റ് യോഗം ചേരും. റനില്‍ വിക്രമസിംഗെയെ മാറ്റി പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചിരുന്നു.

ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടതിന്റ ഭാഗമായാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന യോഗം വിളിച്ചു കൂട്ടാന്‍ സമ്മതിച്ചതെന്ന് സ്പീക്കര്‍ കരു ജയസൂര്യ അറിയിച്ചു. 7ന് പാര്‍ലമെന്റ് ചേരാന്‍ തന്നെ ഫോണിലുടെ വിളിച്ച് അറിയിക്കുകയായിരുന്ന് വെന്ന് അദ്ദഹം വ്യക്തമാക്കി.

തന്നെ മാറ്റിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും 225 അംഗ പാര്‍ലമെന്റില്‍ തനിക്കുള്ള ഭൂരിപക്ഷം തെളിയിക്കാനാകുനെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു. എംപി മാരെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ കോടികളുടെ വാഗ്ദാനവും നടക്കുന്നുണ്ട്. മഹിന്ദ രാജപക്ഷെയുടെ പക്ഷം ചേരാന്‍ തനിക്ക് 5 കോടി വാഗ്ദാനം ചെയ്യ്തതായി കുറുമാന്‍ എംപി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top