7000 രൂപയ്ക്ക് ഇരട്ടക്യാമറ ഫോണുമായി റിയല്‍ മി; വിപണി കീഴടക്കാന്‍ ഒപ്പോ

ഇരട്ട ക്യാമറ ഫോണുകള്‍ വിപണിയില്‍ നിറയുമ്പോള്‍ വളരെ മികച്ച കോണ്‍ഫിഗറേഷനോടെ വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കാനൊരുങ്ങുകയാണ് ഒപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മി. 7000 രൂപയ്ക്ക് മികച്ച ക്യാമറയും മികച്ച ബാറ്ററിയുമായി റിയല്‍മിയുടെ സി1 എന്ന മോഡല്‍ എത്തിയിരിക്കുന്നത് ഷവോമിയുടെ കുതിപ്പിന് തടയിടുക എന്ന ഉദ്ദേശവുമായിത്തന്നെ.

സ്‌നാപ്ഡ്രാഗണ് 450 പ്രൊസസറും രണ്ട് ജിബി റാമും ഫോണിനുണ്ട്. 19:9 അനുപാതത്തിലുള്ള 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13+2 മെഗാപിക്‌സല്‍ ക്യാമറ പിന്നിലും 5 മെഗാപിക്‌സല്‍ ക്യാമറ മുന്നിലുമുണ്ട്. 7000 രൂപയില്‍ താഴെ മാത്രം വിലയുള്ള ഫോണിന് ഇതെല്ലാം വളരെ മികച്ച കോണ്‍ഫിഗറേഷനാണ് എന്നുപറയാം.

4230എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന് കാണാന്‍ ഏറ്റവും മിഴിവേകുന്നത്. ഷവോമിയുടെ റെഡ്മി 6എ എന്ന മോഡലിനേക്കാള്‍ പണത്തിന് മൂല്യം തരുന്നത് റിയല്‍മി സി1 തന്നെയാണെന്നും കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top