ശാരീരിക ബന്ധത്തിന് സമ്മതിച്ചില്ല; 13 കാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചു

നോയിഡ: ശാരീരിക ബന്ധത്തിന് വിസമ്മതിച്ച 13 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ യുവതി പൊള്ളലേല്‍പ്പിച്ചു. ദില്ലിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. അയല്‍വാസിയും വിവാഹിതയുമായ യുവതിക്കെതിരെ കൗമാരക്കാരന്റെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനുശേഷം ഇവരെ കാണാനില്ല എന്നും  മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിയില്‍ ഒറ്റയ്ക്കായിരുന്ന യുവതി കൗമാരക്കാരന്റെ
വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാവിനോട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടിങ്കിലും അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് കൊടില്‍ ചൂടാക്കി ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു.

പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ ആയുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനും യുവിതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതിന്റെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top