ആന ഓടി, മുകളിലിരുന്ന ബിജെപി എംഎല്‍എ തലകുത്തി താഴെ; അപകടം ഒഴിവായത് കഷ്ടിച്ച് (വീഡിയോ)


ആസാമിലെ ബിജെപി എംഎല്‍എ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്. വേഗത്തില്‍ ഓടിയ ആനയുടെ മുകളില്‍നിന്ന് താഴെവീണിട്ടും പരുക്കുകളൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു. കൃപാനാഥ് മല്ല എന്ന ബിജെപി നേതാവിനെയാണ് ഇത്തരത്തില്‍ ഭാഗ്യം കടാക്ഷിച്ചത്.

മല്ലയെ ആനപ്പുറത്തിരുത്തി ചുറ്റിക്കറക്കാനാണ് അണികള്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇദ്ദേഹം മുകളില്‍ കയറിയതോടെ ആന മുന്നോട്ട് നീങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അണികള്‍ ബഹളം വയ്ക്കുകയും ആന ഓടുകയുമായിരുന്നു. പെട്ടന്ന് ആന ഓടിയതോടെ എംഎല്‍എ കൃപാനാഥ് താഴെവീണു.

എംഎല്‍എ താഴെവീണതോടെ അണികള്‍ ചിരിച്ചു. മല്ലതന്നെ ചിരിയടക്കാന്‍ പാടുപെട്ടു. സംഭവത്തിന്റെ വീഡിയോ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top