ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനം ചന്ദാ കൊച്ചാര്‍ രാജിവച്ചു

ചന്ദാ കൊച്ചാര്‍

ദില്ലി: ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം ചന്ദാ കൊച്ചാര്‍ രാജിവച്ചു. കാലാവധി തികയ്ക്കാന്‍ ആറു മാസം ബാക്കി നില്‍ക്കെയാണ് രാജിവച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 31 വരെയാണ് ഇവരുടെ കാലാവധി.

സന്ദീപ് ബക്ഷിയെയാണ് പുതിയ സിഇഒ ആയി നിയമിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് സന്ദീപ് ബക്ഷിയെ നിയമിച്ചിരിക്കുന്നത്. രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ചന്ദാ കൊച്ചാറിന്റെ അപേക്ഷ സ്വീകരിച്ച് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.

വീഡിയോ കോണിന് അനധികൃതമായി 3250 കോടി രൂപയുടെ ബാങ്ക് ലോണനുവധിച്ചതിന് ചന്ദാ കൊച്ചാറിന് എതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതോടെ തന്നെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top