ബാങ്ക് ഓഫ് ബറോഡയും ദേനാ ബാങ്കും വിജയാ ബാങ്കും തമ്മില്‍ ലയിക്കുന്നു; ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്കാകും

ദില്ലി: മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിക്കുന്നു. ബാങ്ക് ഓഫ് ബറോഡയും ദേനാ ബാങ്കും വിജയാ ബാങ്കും തമ്മിലാണ് ലയനം നടക്കുക. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

ലയനം ബാങ്കുകളുടെ വായ്പ്പ നല്‍കല്‍ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകളുടെ അംഗീകാരമാണ് അടുത്തപടി. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ലയന നടപടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം സാധ്യമാകുന്നതോടെ പുതിയ ബാങ്ക് ഇന്ത്യയില്‍ വലിപ്പത്തില്‍ മൂന്നാമത്തേതാകും.

ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയാ ബാങ്കിന് 2,129 ശാഖകളുണ്ട്. ദേനാ ബാങ്കിന് 1,858 ശാഖകളുണ്ട്. മൊത്തം 85,675 ജീവനക്കാരുണ്ട്. ഈ ശാഖകള്‍ക്കും ജീവനക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ലയന നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top