എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരാശയിലാഴ്ത്തി സെല്‍ യോഗം

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരാശയിലാഴത്തി സെല്‍ യോഗം. പുനസംഘടിപ്പിച്ച പട്ടികയില്‍ പുതുതായി 77 പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഉദ്യോഗസ്ഥ അനാസ്ഥയും യോഗത്തില്‍ പ്രകടമായി.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 1618 പേരില്‍ നിന്നും 288 പേരെ നേരത്തെ ലിസിറ്റല്‍ ഉള്‍പെടുത്തിയിരുന്നു. അകെയുള്ള ആശ്വാസം പട്ടികയില്‍ ഉള്‍പ്പെടാത്ത 500 പേര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും എന്നത് മാത്രമാണ്.

പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികളുടെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശാസിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും ഇതില്‍ അതൃപതി പ്രകടിപ്പിച്ചു. ദുരിതബാധിതര്‍ക്കായി മുളിയാറില്‍ നിര്‍മ്മിക്കുന്ന പുനരധിവാസം ഗ്രാമത്തിന്റെ ഡിപിആര്‍ ഒക്ടോബര്‍ 15 നകം സമര്‍പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ പദ്ധതി എന്ന് പൂര്‍ത്തിയാക്കുമെന്നത് സംബന്ധിച്ച് അവ്യക്തതയും നിലനില്‍ക്കുന്നു.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 160 കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു. ഇതിനിടയില്‍ പട്ടികയില്‍ അപാകതയുണ്ടെന്നാരോപിച്ച് ദുരിതബാധിതര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top