കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ രംഗത്ത്

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഈ മാസം 19ന് വൈക്കം ഡിവൈഎസ്പി യുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണ്ണായക യോഗത്തിലാണ് നോട്ടീസ് അയക്കാനുള്ള തീരുമാനമുണ്ടായത്.

സാക്ഷികള്‍, പ്രതി, വാദി എന്നിവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവവും നിലനില്‍ക്കുന്നുണ്ട്. മൊഴികളുടെ വൈരുദ്ധ്യത്തില്‍ വ്യക്തവരുത്തിയില്ലെങ്കില്‍ കേസ് പ്രതിക്ക് അനുകൂലമാകും. കേസിന്റെ പഴക്കവും പ്രതികൂല ഘടകമാണ്.

തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് പൊലിസ്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ് അറസ്റ്റ് ചെയ്യാന്നുള്ള തെളിവുകളുണ്ടന്ന് കോടതിയെ ബോധിപ്പിച്ചത്. പിന്നിടാണ് ശാസ്ത്രീയ തെളിവിന്റെ അഭാവം ബോധ്യപ്പെട്ടത്.

അതേസമയം ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ രംഗത്തെത്തി. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയും ഉണ്ടാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണം സഭക്കെതിരെയുള്ളതെന്ന ബിഷപ്പിന്റെ വാദം ശരിയല്ല. രാജിസന്നദ്ധത ബിഷപ്പ് നേരത്തെ അറിയിക്കേണ്ടതായിരുന്നുവെന്നും കെആര്‍എല്‍സി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ കൂടി അംഗമായ ലത്തീന്‍ സഭാ നേതൃത്വം ആദ്യമായാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top