കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥി പ്രവേശനം; സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിം കോടതി

ദില്ലി: കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥി പ്രവേശനത്തെക്കുറിച്ച്  സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുന്ന കാര്യം പരിഗണിക്കും എന്ന് സുപ്രിം കോടതി.

2016- 17 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയ ഫീസ് മടക്കി നല്‍കിയില്ലെങ്കില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളെജ് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയ ഫീസിന്റെ ഇരട്ടി തുക മടക്കി നല്‍കണം. വാങ്ങിയ തുക അറിയാന്‍ വിദ്യാര്‍ഥികളുടെ വാദം കേള്‍ക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top