ഭാരത് ബന്ദ് നാളെ; പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നാളെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത് ഭാരത്ബന്ദ്. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും വീണ്ടും വീണ്ടും വില വര്‍ധിപ്പിക്കുകയാണ് എണ്ണ കമ്പനികള്‍. 12 പൈസ വര്‍ധിച്ച് 80.50 രൂപയാണ് ഇന്ന് ദില്ലിയില്‍ പെട്രോള്‍ വില. 10 പൈസ വര്‍ധനവാണ് ഇന്ന് ഡീസിലിന് ഉണ്ടായിരിക്കുന്നത്. 72.61 രൂപയാണ് ഡീസലിന്.

പെട്രോള്‍ ഡീസല്‍ വില വര്‍ധന മുംബൈയിലെ ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പെട്രോളിന് 87.89 രൂപയും ഡീസലിന് 77.09 രൂപയുമാണ് മുംബൈയില്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധന വില ഉയരാന്‍ കാരണം എന്നാണ് എണ്ണ കമ്പനികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ വിഷയത്തില്‍ വേണ്ട വിധത്തില്‍ ഇടപെടല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

കോണ്‍ഗ്രസാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്ധന വിലവര്‍ധയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഹര്‍ത്താല്‍ നടത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top