എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമായാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്. 66 എംബിബിഎസ് സീറ്റുകളിലേക്കും 609 ബിഡിഎസ് സീറ്റുകളിലേക്കുമാണ് അഡ്മിഷന്‍. സ്‌പോട്ട് അഡ്മിഷനിലൂടെ സര്‍ക്കാര്‍ കോളെജുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള 93 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.

നാല് മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌റ്റേ സുപ്രിം കോടതി ബുധനാഴ്ചവരെ നീട്ടിയതിനാല്‍ 550 സീറ്റുകളുടെ അനിശ്ചിതത്വം തുടരുകയാണ്. ഈ കോളെജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഏറെ ആശങ്കയിലാണ് ഇപ്പോള്‍ ഉള്ളത്.

അല്‍ അസര്‍ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്‌റ്റേ ഇന്നലെയാണ് സുപ്രിം കോടതി നീട്ടിയത്. കോളെജുകളുടെയും പ്രവേശന അനുമതി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രിംകോടതി വിശദമായി വാദം കേള്‍ക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top