ജമ്മുകശ്മീര്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ്പി വൈദിനെ സ്ഥാനത്തുനിന്നും നീക്കി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപിയായിരുന്ന എസ്പി വൈദിനെ തല്‍സ്ഥാനത്തുനിന്നും നീക്കി. ജയില്‍ ഡിജിപിയായിരുന്നു ദില്‍ബാഗ് സിംഗിനാണ് ഡിജിപിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് എസ്പി വൈദിന്റെ പുതിയ നിയമനം.

ജമ്മുകശ്മീരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനായി ജമ്മുകശ്മീര്‍ പൊലീസ് തീവ്രവാദികളുടെ ബന്ധുക്കളെ മോചിപ്പിച്ചിരുന്നു. മോചിപ്പിച്ചവരകുടെ കൂട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നൈക്കുവിന്റെ പിതാവും ഉണ്ടായിരുന്നു. ഇതാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്താനുള്ള പ്രധാന കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

തീവ്രവാദികളെ മോചിപ്പിച്ച നടപടിക്കുശേഷം ചില ഭരണാധികാര അധികാരങ്ങള്‍ ഗവര്‍ണര്‍ എസ്പി വൈദില്‍ നിന്നും തിരിച്ചെടുത്തിരുന്നു. ഇതിന്റെ പേരില്‍ ഗവര്‍ണറും വൈദും തമ്മില്‍ അഭിപ്രായവ്യത്യസങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വൈദിന്റെ ചില അധികാരങ്ങള്‍ ക്രമസമാധാന ചുമതലയുള്ള എഡിജി മുനീറിനും ഗവര്‍ണര്‍ കൈമാറിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top