മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടു തടങ്കൽ കാലാവധി നീട്ടണമോ എന്ന് സുപ്രിം കോടതി ഇന്ന് തീരുമാനിക്കും

ദില്ലി: അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടു തടങ്കൽ കാലാവധി നീട്ടണമോ എന്ന് സുപ്രിം കോടതി ഇന്ന് തീരുമാനിക്കും. വരവര റാവുവും സുധാഭരദ്വാജും അടക്കമുള്ളവരെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകുന്നത് കോടതി കഴിഞ്ഞയാഴ്ച വിലക്കിയിരുന്നു. അറസ്റ്റിനെ ചോദ്യം ചെയ്ത് പ്രഭാത് പട്‌നായിക് അടക്കമുള്ള പ്രമുഖ വ്യക്തികൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ. അതേസമയം അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കാട്ടി മഹാരാഷ്ട്ര പൊലീസ് ഇന്നലെ നൽകിയ സത്യവാങ്‌മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top