എംഎല്‍എക്കെതിരായ ലൈംഗിക ആരോപണം; പരാതി പൊലീസിന് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് ബൃന്ദാ കാരാട്ടും കേന്ദ്ര നേതൃത്വവും വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ യുവതി നല്‍കി പരാതി എന്തുകൊണ്ടാണ് പൊലീസിന് കൈമാറത്തതെന്ന് ബൃന്ദാ കാരാട്ടും കേന്ദ്ര നേതൃത്വവും വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപഐഎം പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആഗസ്ത് 14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. ആരോപണവിധേയന്‍ ഒരു എംഎല്‍എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത് എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കാരണം പാർട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.

ആഗസ്‌ത്‌14 ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാർട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സിൽ തീർപ്പുകൽപ്പിക്കേണ്ടത്. ആരോപണവിധേയൻ ഒരു എം. എൽ. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നത്? പാർട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top