അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കാസര്‍ഗോഡ്: അവിശ്വാസപ്രമേയം പാസ്സായ കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫും, യുഡിഎഫും തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതായാണ് സൂചന.

യുഡിഎഫ് പിന്തുണയോടെയാണ് കാറഡുക്കയിലെ ബിജെപി ഭരണസമിതിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സിപിഐഎം പാസ്സാക്കിയെടുത്തത്. 18 വര്‍ഷം നീണ്ട ബിജെപി ഭരണം തിരിച്ചു വരാതിരിക്കുന്നതിനുള്ള നീക്കങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇരുപക്ഷവും സ്വീകരിക്കും. വനിതാ സംവരണമായ പഞ്ചായത്തില്‍ സിപിഐഎം സ്വതന്ത്ര, അനസൂയ റായ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് അംഗത്തെ പരിഗണിക്കാനാണ് തീരുമാനം.

ഇടതു വലത് മുന്നണികള്‍ സംയുക്തമായി മുന്നോട്ട് പോകാന്‍ പ്രാദേശികതലത്തില്‍ കൈക്കൊണ്ട തീരുമാനം ബിജെപിക്ക് തിരിച്ചടിയാണ്. അവിശ്വാസ പ്രമേയത്തിലൂടെ കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ജില്ലയില്‍ ബിജെപി ഭരണം നിലനില്‍ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top