വയനാട്ടില്‍ ആശങ്കയുണര്‍ത്തി ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകം

വയനാട്: വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഭൂമി നിരങ്ങി നീങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള്‍ താഴ്ചയിലേക്ക് താണു പോയി. മാനന്തവാടി താലൂക്കിലെ ദ്വാരക ചാമടത്തു പടിയിലെ ഒരേക്കര്‍ പറമ്പാണ് നാലു മീറ്ററോളം താഴ്ന്നു പോയത്.

ജില്ലയിലെ തിരുനെല്ലി, ബാവലി തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യമാണ്. പ്രദേശങ്ങളിലെ റോഡ് കാല്‍നട യാത്രക്ക് പോലും പറ്റാത്തവിധം അപകടാവസ്ഥയിലായി. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പലരും താമസം മാറിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ മരങ്ങള്‍ മുഴുവന്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞു പോയി. കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മണ്ണ് ഒഴുകിയിറങ്ങിയതിനെ തുടര്‍ന്ന് നെല്‍പ്പാടവും ഉപയോഗശൂന്യമായിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top