പ്രളയക്കെടുതി: വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കും

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുക.

സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും പതിനായിരം രൂപ കൈമാറുന്നതിന് തടസ്സമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എത്രയും പെട്ടെന്ന് തുക കൈമാറുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.

ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ലഭ്യമാക്കാന്‍ കാലതാമസ്സമുണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാറും പ്രതികരിച്ചു. എത്ര ബാധ്യത വന്നാലും സര്‍ക്കാര്‍ അതേറ്റെടുക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top