ചൈനയില്‍ ഹോട്ടലിന് തീപിടിച്ച് 19 മരണം

ബെയ്ജിംഗ്: ചൈനയില്‍ ഹോട്ടലിന് തീപിടിച്ച് 19 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ നഗരമായ ഹാര്‍ബിനിലാണ് സംഭവം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് പുലര്‍ച്ചയോടെയാണ് നാല് നില കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ വന്‍ അഗ്നിബാധയുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top