പ്രളയക്കെടുതി: കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മഴക്കെടുതി ആതീവ ഗുരുതരമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വീണ്ടും ഫോണില്‍ വിളിച്ച് സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top