ജിദ്ദയിലും നിറപ്പകിട്ടാര്‍ന്ന ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു

ജിദ്ദ: എഴുപത്തിരണ്ടാമത് ഇന്ത്യന്‍ സ്വാതന്ത്രദിനം വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ജിദ്ദയിലും ഇന്ന് വിപുലമായി ആഘോഷിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങില്‍ കോണ്‍സുല്‍ ജനറല്‍ മുത്തമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ പ്രസിഡന്റിന്റെ രാഷ്ട്രത്തോടുള്ള സന്ദേശം കോണ്‍സുല്‍ പനറല്‍ വായിച്ചു.

ജിദ്ദ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഏതാനും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ഇന്ത്യക്കാരും ഇന്ത്യക്കാരുടെ സുഹൃത്തുക്കളായ സൗദികളടക്കമുള്ള മറ്റ് രാജ്യക്കാരുമടക്കം നൂറുകണക്കിന് വിവിധ തുറകളില്‍ പ്രവൃത്തിക്കുന്നവര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ പങ്കുകൊണ്ടു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനവും ഇന്ന് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍സുലേറ്റില്‍ നടക്കുകയുണ്ടായി. പൊതുജനങ്ങള്‍ക്കായി ഇന്ന് ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനം കാണാനുള്ള സൗകര്യമൊരുക്കിയിരുന്നു. മഹാത്മാഗാന്ധിക്ക് ഏറെ ഇഷ്ടപ്പെട്ട ‘വൈഷ്ണവ ജനതോ തേനേ കഹിയേ ജേ പീഡ് പരായീ ജാണേരേ’ എന്ന ഭജനം സൗദി പൗരന്‍ ആലപിച്ചത് ശ്രദ്ധേയമായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top