ഇപി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ പുന:സംഘടനയ്ക്ക് എല്‍ഡിഎഫിന്റെ അംഗീകാരം

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനയ്ക്ക് ഇടതുമുന്നണയുടെ അംഗീകാരം. ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമുള്ള സിപിഐഎമ്മിന്റെ പുന:സംഘടനാ നിര്‍ദേശത്തിന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കുകയായിരുന്നു.

മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയുടെ അംഗബലം 20 ആകും. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി.

ജയരാജന്‍ കൂടി എത്തുന്നതോടെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ആകും. മുന്‍പ് കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് തിരികെ എത്തുമ്പോഴും ജയരാജന് ലഭിക്കു. വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top